Breaking News

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചോയ്യങ്കോട് വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു കിനാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു


ചോയങ്കോട് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ 32ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു. 

പാഠ്യപദ്ധതി പരിഷ്കരണവും നവ കേരളവും എന്നതാണ് വിഷയം. കാസർഗോഡ് ജില്ലയിൽ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന 100 വിദ്യാഭ്യാസ സദസ്സിന്റെ ഭാഗമായി ആണിത് സംഘടിപ്പിക്കുന്നത്. സദസ്സ് കിനാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ വിഷയാവതരണം നടത്തി. സംഘാടകസമിതി ചെയർമാൻ വിജയൻ ചോയ്യങ്കോട് അധ്യക്ഷത വഹിച്ചു. ഷൈജമ്മ ബെന്നി , പി രവീന്ദ്രൻ , വി കെ റീന, എം ബിജു, വി അനിതകുമാരി , കെ കുമാരൻ ,  എന്നിവർ സംസാരിച്ചു. പി രവി സ്വാഗതവും പി രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

No comments