Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ചേർന്നു

പരപ്പ: പരപ്പ  ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24  വാർഷിക പദ്ധതി രൂപീകരണ ഗ്രാമ സഭ   ബ്ലോക്ക്‌ പഞ്ചായത്തിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മി ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്  അധ്യക്ഷത  വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ ടി. കെ. രവി, ശ്രീജ  മനോജ്‌, പ്രസന്ന പ്രസാദ്  ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രജനി കൃഷ്ണൻ, കെ. പദ്മകുമാരി, ചെയർമാൻ പി. വി. ചന്ദ്രൻ, ജോസ് കുത്തിയതോട്ടിൽ എന്നിവർ സംസാരിച്ചു. ജി. ഇ. ഒ. ബിജുകുമാർ കരട് പദ്ധതി അവതരിപ്പിച്ചു. സെക്രട്ടറി പി. കെ. സുമേഷ് കുമാർ സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൃഷ്ണരാജ്  നന്ദിയും പറഞ്ഞു 

No comments