Breaking News

ലഹരി ഉപയോഗ ആരോപണം; കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമക്കെതിരെ നടപടിക്ക് വിദ്യാർഥികൾ

കാസർകോട്: കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി വിദ്യാർഥികൾ. കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ ഒറ്റക്കെട്ടായി നിയമ നടപടിക്ക് ഒരുക്കുന്നത്.




എസ് എഫ് ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ടീച്ചർക്കെതിരെയുള്ള നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് ടീച്ചറുടെ അഭിപ്രായങ്ങൾക്ക് പിന്നില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. രമ നൽകിയ പരാതിയിൽ 60 വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു.

കോളേജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികൾ ഉപരോധ സമരം സംഘടിപ്പിച്ചു. ഇതിന് പിന്നാലെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് ഡോ.രമയെ സർക്കാർ നീക്കുകയായിരുന്നു

No comments