Breaking News

''ഹെൽത്ത് കാർഡ് അവ്യക്തത പരിഹരിക്കണം അല്ലാത്തപക്ഷം പരിശോധന നടത്തിയാൽ പ്രതിരോധിക്കും"; വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്


വെള്ളരിക്കുണ്ട്: ഹെൽത്ത് കാർഡ് അവ്യക്തത പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ്. കേരളത്തിലെ ബേക്കറി ഹോട്ടൽ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് 15 മുതൽ കേരള സർക്കാർ ഹെൽത്ത് ഓർഡ് നിർബന്ധമാക്കിയിരിക്കുകയാണ്.

വേണ്ടത്ര മുന്നൊരുക്കങ്ങളോ ആലോചനകളോ ഇല്ലാതെയാണ് ഈ പദ്ധതി സർക്കാർ വ്യാപാരികളുടെ മേൽ അടിപ്പിച്ചിരിക്കുന്നത്. ഗവ. ആശുപത്രികളിൽ ഈ മാസം തുടക്കം മുതൽ ഹെൽത്ത് കാർഡിനാവശ്യമായ ടെസ്റ്റുകൾ വ്യാപാരികൾതന്നെ പണമടച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഭൂരിപക്ഷം ആളുകളും അന്ന് ടെസ്റ്റിന് വിധേയമായിരുന്നു. പിറ്റേദിവസം കാർഡ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ടൈഫോയ്ഡ് വാക്സിൻ എടുത്തവർക്ക് മാത്രമെ ഹെൽത്ത് കാർഡ് നൽകുകയുള്ളു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ടൈഫോയ്ഡ് വാക്സിൻ ഇപ്പോൾ ലഭ്യമല്ല താനും.


ടെസ്റ്റുകൾക്ക് ഇപ്പോൾത്തന്നെ ആയിരത്തോളം രൂപ ചെലവാകുന്നുണ്ട്. ഇത് തൊഴിലുടമന്നെയാണ് വഹിക്കുന്നത്. കൂടാതെ ഈ തൊഴിലാളി ഒണ്ടോ മൂന്നോ മാസം കഴിഞ്ഞ് പോകുകയാണെങ്കിൽ പുതിയ ആൾക്ക് വീണ്ടു കാർഡ് എടുക്കേണ്ടിവരും.

ആയതിനാൽ ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി സർക്കാർ നേരിട്ട് ഹെൽത്ത് കാർഡ് എടുക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക.


15-ാം തീയ്യതിമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുകയോ ഇതിനുവേണ്ടി കടകളിൽ പരിശോധന നടത്തുകയോ ചെയ്താൽ ശക്തിയായി എതിർക്കുമെന്ന് വ്യാപാരി നേതാക്കൾ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ , ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ ,ട്രഷറർ കെ.എം. കേശവൻ നമ്പീശൻ, റിങ്കു മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് , വാർഡംഗം ബിനു കെ.ആർ പങ്കെടുത്തു.

No comments