Breaking News

ജീവിതാനുഭവങ്ങൾ പങ്കുവച്ച് ലോകമറിയുന്ന സാമൂഹ്യപ്രവർത്തക ദയാബായി കുന്നുംകൈ ഏ.യു.പി സ്കൂളിലെ കുട്ടികളുമായി സംവദിച്ചു


ഭീമനടി: ലോകമറിയുന്ന സാമൂഹ്യപ്രവർത്തക ദയാബായി കുന്നുംകൈ ഏ.യു.പി സ്കൂളിലെ കുട്ടികളുമായി സംവദിച്ചു.

അമ്മയുടെ  ജീവിതാനുഭവങ്ങളോരോന്നും ഒരു പുസ്തകത്തിലെ ഓരോ അധ്യായങ്ങളായി  അവർക്ക് മുന്നിൽ തുറന്നു വെച്ചു.  ജീവിതത്തിൽ പുസ്തകവായനയുടെ പ്രാധാന്യത്തെക്കുറിച്ച് ദയാബായി കുട്ടികളെ ബോധ്യപ്പെടുത്തി കൊടുത്തു. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക്
നന്മ ചെയ്യുക  എന്ന വലിയ സന്ദേശം അവർക്ക് നല്കി. കുട്ടികളുടെ ചോദ്യങ്ങൾക്ക്  അമ്മ നല്കിയ മറുപടികൾ ഓരോന്നും അവരുടെ ജീവിതമായിരുന്നു.  എൻഡോസൾഫാൻ ദുരിതബാധിതരുടെ കരളലിയിക്കുന്ന ജീവിതകഥ  തൻ്റെ ഏകാംഗഭിനയത്തിലൂടെ ഒരു തെരുവുനാടകമായി അവതരിപ്പിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി. കാസറഗോഡിൻ്റെ കണ്ണുനീരായ ഇവരുടെ ജീവിതയാഥാർത്ഥങ്ങൾ നേരിട്ടറിഞ്ഞ കുട്ടികൾക്ക് കരച്ചിലടക്കാനായില്ല.


No comments