Breaking News

മാവുങ്കാൽ കല്യാൺ റോഡിൽ തെരുവോര 
കച്ചവടശാലകൾക്ക്‌ തീയിട്ടു


കാഞ്ഞങ്ങാട് :മാവുങ്കാൽ കല്യാൺറോഡിൽ മൂന്നുപേരുടെ തെരുവോര കച്ചവടശാലകൾ തീയിട്ട് നശിപ്പിച്ചു. കല്യാൺ റോഡിലെ വിജയന്റെ ലോട്ടറി സ്റ്റാൾ, മേലടുക്കത്തെ ബൈജുവിന്റെ മീൻകട, കല്യാൺറോഡിലെ കുഞ്ഞമ്പുവിന്റെ പച്ചക്കറിക്കട എന്നിവയ്‌ക്ക്‌ തിങ്കൾ പുലർച്ചെ തീയിട്ടത്‌.
രാത്രിയിൽ ചിലർ തീയിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിപ്പുകാർ തീയണച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് പുലർച്ചെയാണ്‌ അക്രമിസംഘം കടകൾ വീണ്ടും കത്തിച്ചത്‌. അ‍ഞ്ചുമാസംമുമ്പും ഇവരുടെ കടകൾക്ക്‌ തീയിട്ടിരുന്നു. സംഭവം അറിഞ്ഞ് സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ കെ രാജ്മോഹൻ, എം പൊക്ലൻ, എം രാഘവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.


No comments