Breaking News

രാജപുരം വണ്ണാത്തിക്കാനം ഓർമ്മ വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നാടക കലാകാരന്മാർക്ക് ആദരവ് നൽകി നാടകപ്രവർത്തകൻ ജി.ശിവദാസൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു


രാജപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ  നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന  നാടകോത്സവത്തിന്റെ ഭാഗമായി വണ്ണാക്കിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നാടക കലാകാരന്മാരായ ജി ശിവദാസൻ, അജോ കെ ജോസ് എന്നിവർക്ക് ആദരവ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വായനശാലയിൽ നാടക ദീപം തെളിയിച്ചു. നാടക കലാകാരൻ ജി ശിവദാസൻ ഉദ്ഘാടനം ചെയ്തു. വി എ പുരുഷോത്തമൻ അധ്യക്ഷനായി. കലാകാരന്മാർക്കുള്ള ഉപഹാരം പി കെ മുഹമ്മദ് വിതരണം ചെയ്തു.  അജേ കെ  ജോസ്, ബെന്നി തോമസ്, കെ വിനോദ്, ഇ രാജി എന്നിവർ സംസാരിച്ചു. എ കെ രാജേന്ദ്രൻ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു

No comments