Breaking News

''നർക്കിലക്കാട് കുടുബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ തുടങ്ങണം": ആദിവാസി ക്ഷേമ സമിതി എളേരി വില്ലേജ് കൺവൻഷൻ


ഭീമനടി: നർക്കിലക്കാട് കുടുബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ തുടങ്ങണമെന്ന് ആദിവാസി ക്ഷേമ സമിതി എളേരി വില്ലേജ് കൺവൻഷൻ ആവശ്യപ്പെട്ടു. നർക്കെലക്കാട് എ വി സ്മാരക മന്ദിരത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സി പി രതീഷ് അധ്യക്ഷനായി.എ വി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കയനി ജനാർദനൻ, ബിന്ദു മുരളീധരൻ എന്നിവർ സംസാരിച്ചു. എളേരി വില്ലേജ് വിഭജിച്ച് എളേരി, നർക്കിലക്കാട് വില്ലേജ് കമ്മിറ്റികൾ രൂപീകരിച്ചു. ഭാരവാഹികൾ: എളേരി- ബാലാമണി രാഘവൻ(പ്രസിഡന്റ്), രോഹിത് മോഹനൻ (സെക്രട്ടറി). നർക്കിലക്കാട്- വി കെ അശ്വതി (പ്രസിഡന്റ്), സി പി രതീഷ്(സെക്രട്ടറി)

No comments