Breaking News

പാലാവയൽ വനാതിർത്തിയിൽ വ്യാജമദ്യ നിർമ്മാണകേന്ദ്രം കണ്ടെത്തി 125 ലിറ്റർ വാഷും 18 ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു


വെള്ളരിക്കുണ്ട് : മലയോരത്തെ വനത്തിൽ നിന്നും നീലേശ്വരം എക്സൈസ് സംഘം വീണ്ടും വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. പാലാവയൽ  കൂട്ട കുഴിദേശത്ത് വനാതിർത്തിയിലുള്ള ചാലിൻ്റെ കരയിൽ പാറകൾക്കിടയിൽ സൂക്ഷിച്ചു വെച്ച 125 ലിറ്റർ വാഷും 18 ലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് നീലേശ്വരം റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ സി.കെ.വി സുരേഷും പാർട്ടിയും ചേർന്ന് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.  സി.ഇ.ഒമാരായ ആർ.കെ അരുൺ ,  ടി.കണ്ണൻകുഞ്ഞി, വനിതാ സി.ഇ.ഒ ഹരിശ്രീ, ഡ്രൈവർ മൈക്കിൾ എന്നിവരും ഉണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിലും ഇതേ സ്ഥലത്തു നിന്നും  300 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടാ നശിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

No comments