Breaking News

പാണത്തൂർ മഞ്ഞടുക്കം കിഴക്കൂലോം കളിയാട്ടം 
 നാളെ തുടങ്ങും


രാജപുരം : പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളൂർവനത്ത് ഭഗവതി ക്ഷേത്ര (കിഴക്കൂലോം) കളിയാട്ടം ഞായർ മുതൽ 26 വരെ വിവിധ പരിപാടികളോടെ നടക്കും. ശിവരാത്രി ദിവസം അർധരാത്രി ക്ഷേത്രത്തിൽ തെക്കേവാതിൽ തുറക്കും. ഞായർ രാവിലെ ദീപവും തിരിയും, ഭണ്ഡാരവും കോവിലകത്തേക്ക് എഴുന്നള്ളിക്കും. 101 തെയ്യങ്ങൾ കെട്ടിയാടും. ആദ്യ ദിവസംകാവിൽ നാഗരാജാവും, നാഗകന്യകയും കെട്ടിയാടും. 20ന് വേടനും കരിവേടനും, 21ന് മഞ്ഞാളമ്മയും നാട്ടുകാരുടെ കലശവും. 22ന് പകൽ ഒന്നിന്‌ പൂക്കാരെ പാണത്തൂർ കാട്ടൂർ വീട്ടിൽ എതിരേൽക്കും. വൈകിട്ട് പൂക്കാർ മഞ്ഞടുക്കത്തെത്തും. തുടർന്ന് മുന്നായർ വെള്ളാട്ടം.24ന് മുന്നായർ വെള്ളാട്ടം. 25ന് രാവിലെ 9.30ന് മുന്നായറുടെ പുറപ്പാട്. 26ന് പകൽ 3.30ന് തുളൂർവനത്ത് ഭഗവതി മുടിയെടുക്കും. വാർത്താസമ്മേളനത്തിൽ മാനേജിങ ട്രസ്റ്റി കാട്ടൂർ തമ്പാൻ നമ്പ്യാർ, കാട്ടൂർ ഭാസ്‌ക്കരൻ നായർ, കാട്ടൂർ മധുസുന്ദനൻ നായർ എന്നിവർ പങ്കെടുത്തു.


No comments