Breaking News

തോളേനി മടപ്പുര മുത്തപ്പൻ തിരുവപ്പന വെള്ളാട്ടം 18ന് തുടങ്ങും


കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം 2023 ഫെബ്രുവരി 18, 19 ശനി ഞായർ ദിവസങ്ങളിലായി നടക്കും . 18-ാം തിയതി രാവിലെ 6 മണിക്ക് നടതുറന്ന് ദീപാരാധന.  6.30ന് തന്ത്രി: ബ്രഹ്‌മശ്രി നീലമന രഞ്ജിത്ത് നരസിംഹൻ നമ്പൂതിരി  നേതൃത്വം നൽകുന്ന മഹാഗണപതി ഹോമം. വൈകുന്നേരം 4 മണിക്ക് ദേവനെ മലയിറക്കൽ. 4.30ന് തിരുമുൽ കാഴ്ച്ച, കലവറ ഘോഷയാത്ര കോയിത്തട്ട ശ്രീ ധർമ്മശാസ്താംകാവ് അയ്യപ്പ ഭജന മഠത്തിൽ നിന്ന് താലപ്പൊലി. മുത്തുക്കുട, ചെണ്ടമേളം, പുതു കൈ ചൂട്ട്വം നാട്ടുരുമ കോൽക്കളി സംഘം അവതരിപ്പിക്കുന്ന കോൽക്കളി, വെസ്റ്റേൺ ഡാൻസ് വേൾഡ് ഫേക്ക് അക്കാദമി പരപ്പയിലെ കലാകരാൻ മാർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, വിളക്കാട്ടം, മയിലാട്ടം, മോഹിനിയാട്ടം തുടങ്ങിയ വിവിധ കലാപരിപാടികളോടു കൂടി തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. വൈകിട്ട് 6 മണിക്ക് തിരുമുൽ കാഴ്ച്ച സമർപ്പണം. 7 മണിക്ക് അന്തിവെള്ളാട്ടം പുറപ്പാട്. 7.30 മുതൽ 9.30 വരെ അന്നദാനം. 9.45 ന് കരിമരുന്ന് പ്രയോഗം. രാത്രി 10 മണിക്ക് സന്ധ്യ വേല, കളിക്കപ്പാട്ട് . 10 .30 ന് അന്തി വേല, കലശം എഴുന്നള്ളിക്കൽ . തുടർന്ന് വെള്ളകെട്ടൽ, ഫെ ബ്രുവരി 19 ഞായർ രാവിലെ നടതുറന്ന് ദീപാരാധന 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. രാവിലെ 9 മണിക്ക് തുലാഭാരം കുട്ടികൾക്ക് ചോറുണ് . ഉച്ചക്ക് 12 മണിക്ക് അന്നദാനം. വൈകിട്ട് 3 മണിക്ക് ദേവനെ മലകയറ്റുന്നതോടെ ഉത്സവം സമാപിക്കും.

No comments