Breaking News

വാഴക്കോട് ഗവ.എൽ.പി സ്‌കൂൾ സുവർണജൂബിലി ആഘോഷം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു


കോട്ടപ്പാറ: ഭാരത്തിൻ്റെ ജീവൻ ഗ്രാമങ്ങളിലാണ്, പഠിക്കുന്ന കുട്ടികൾ നാടിൻ്റെ സംഭാവനയും 

കേവലം കരിക്കുലത്തിനപ്പുറം കുട്ടികളിലെ സര്‍ഗവാസനയെ തൊട്ടറിഞ്ഞ് അത് പുറത്തകൊണ്ടു വരുന്നിടത്താണ് വിദ്യാഭ്യാസത്തിന്റെ വിജയമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പട്ടു. കോട്ടപ്പാറ വാഴക്കോട് ഗവ.എല്‍.പി.സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്യാപകര്‍ ചെയ്യേണ്ടത് കണ്ടെത്തലാണ്. വിദ്യാഭ്യാസ കരിക്കുലത്തിന്റെ ചട്ടക്കൂട് ലംഘിച്ച് പുറത്ത് പോകണമെന്ന് പറയുന്നില്ല. കുട്ടികളെ സ്പര്‍ശിക്കേണ്ടിടത് സ്പര്‍ശിച്ച് അവരുടെ പ്രതിഭ കണ്ടെത്തുന്നിടത്താണ്  അധ്യാപകരുടെ വിജയം. നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികളില്‍ ഒരു യേശുദാസും ഒരുമോഹന്‍ലാലും ഒരു മമ്മൂട്ടിയും ഒളിച്ചിരിപ്പുണ്ടാകും. അത് തൊട്ടറിഞ്ഞ്  സര്‍ഗശേഷി പുറത്തുകൊണ്ടുവരേണ്ട ചുമതല അധ്യാപകരുടേതാണ്. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.മനസിൽ ഏറെ ചിര പ്രതിഷ്ഠ നേടിയ ജില്ലയാണ് കാസർകോട്.  വക്കീലായിരിക്കെ

പുറമേ ജില്ലയിൽ നിന്ന് വന്ന് ഏറ്റവും കൂടുതൽ കേസ് ബാധിച്ച വക്കീൽ ഞാൻ ആയിരിക്കുമെന്നും   അദ്ദേഹം അവകാശപ്പെട്ടു. 

മടിക്കൈ പഞ്ചായത്ത് നടപ്പാക്കിയ മലയാളഭാഷ പഠന പദ്ധതിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ അധ്യക്ഷനായി.  മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, സ്ഥിരംസമിതി അധ്യക്ഷന്‍ പി.രാജന്‍, എ.ഇ.ഒ. അഹമ്മദ്ഷറീഫ് കുരിക്കള്‍, സംഘാടകസമിതി ചെയര്‍മാന്‍ എ.വേലായുധന്‍, പി.ടി.എ. പ്രസിഡന്റ് ടി.വിജയചന്ദ്രന്‍, പ്രഥമാധ്യാപിക ലീലവാഴക്കോടന്‍ എന്നിവര്‍ സംസാരിച്ചു.

No comments