Breaking News

ലീഗ് നേതാവ് ടി ഇ അബ്ദുള്ളയുടെ വേർപാട് ; വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു


കുന്നുംകൈ: ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ലയുടെ പേരിൽ വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംകൈ ടൗണിൽ സർവ്വകക്ഷി അനുശോചന  യോഗം നടത്തി. കെ അഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ നൗഷാദ് സ്വാഗതം പറഞ്ഞു. സി പി എം എളേരി ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ രാജൻ നായർ,സി പി ഐ ലോക്കൽ സെക്രട്ടറി കെ പി സഹദേവൻ,ബി ജെ പി ജില്ലാ കമ്മിറ്റി അംഗം ടി സി രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ,യു ഡി എഫ് ചെയർമാൻ എം അബൂബക്കർ,ജാതിയിൽ ഹസൈനാർ,എൻ പി അബ്ദുൽ റഹ്മാൻ ,വാർഡ് മെമ്പർ ഇ ടി ജോസ്,കെ പി നാരായണൻ,മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ,പി കെ ബഷീർ,എ ദുൽകിഫിലി,പി കെ ലത്തീഫ്,പി കെ കരീം മൗലവി എന്നിവർ സംബന്ധിച്ചു.

No comments