Breaking News

ഏപ്രിൽ 5ന് തൊഴിലാളി- കർഷക ജനതയുടെ പാർലമെൻ്റ് മാർച്ച് ബേളൂർ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ കാൽനട ജാഥ അട്ടേങ്ങാനത്ത് സമാപിച്ചു


അടുക്കം: കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ,ഫാസിസ്റ്റ് ഭീകരതയ്ക്കും ജനാധിപത്യ വിരുദ്ധ നടപടിക്കുമെതിരെ തൊഴിലാളി-കർഷക ജനതയുടെ പ്രശ്നങ്ങൾ ഉയർത്തി ഏപ്രിൽ 5നു മസ്ദൂർ കിസാൻ സംഘർഷ് റാലി പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം കോടോം ബേളൂർ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ മുക്കുഴിയിൽ വെച്ച് കർഷകതൊഴിലാളി ജില്ലാ ജോയിന്റ് സെക്രട്ടറി എം. സി. മാധവൻ ജാഥാ ലീഡർ യു. ഉണ്ണികൃഷ്ണനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ടി. കോരൻ, സി ഐ ടി യു ജില്ലാ ട്രഷറർ യു. തമ്പാൻ നായർ, സി ഐ ടി യു ഏരിയ കമ്മിറ്റി അംഗം പി. ദാമോദരൻ എന്നിവർ സംസാരിച്ചു.കർഷക സംഘം ഏരിയ കമ്മിറ്റി അംഗം പി. ഗംഗാധരൻ സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം സി. സി. സണ്ണി അധ്യക്ഷത വഹിച്ചു.ജാഥ ലീഡർ യു. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.ഏഴാംമൈലിൽ നടന്ന സ്വീകരണ പരിപാടി സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി. ശാന്തകുമാരി, എൻ.ജി.ഒ നേതാവ് സലിം മുട്ടിച്ചരൽ എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയ ട്രഷറർ പി. അപ്പകുഞ്ഞി സ്വാഗതവും കർഷകതൊഴിലാളി ഏഴാംമൈൽ വില്ലേജ് സെക്രട്ടറി വന്ദന ടി. പി അധ്യക്ഷതയും വഹിച്ചു. തട്ടുമ്മലിൽ വെച്ച് നടന്ന സ്വീകരണയോഗത്തിൽ കർഷക സംഘം ഏരിയ കമ്മിറ്റി അംഗം ബാനം കൃഷ്ണൻ സംസാരിച്ചു.കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം സുരേഷ് വയമ്പ് സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി. ബാബു അധ്യക്ഷതയും വഹിച്ചു.അട്ടേങ്ങാനം സമാപന പരിപാടിയിൽ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. വി. ജയചന്ദ്രൻ, സിഐടിയുജില്ലാ ട്രഷറർ യു. തമ്പാൻ നായർ,കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എ. സുകുമാരൻ എന്നിവർ സംസാരിച്ചു.കർഷക സംഘം ബേളൂർ വില്ലേജ് സെക്രട്ടറി പി. ഗോപി സ്വാഗതവും KSKTU ജില്ലാ കമ്മിറ്റി അംഗം എച്ച്. നാഗേഷ് അധ്യക്ഷതയും വഹിച്ചു.മുക്കുഴി മുതൽ അട്ടേങ്ങാനം വരെ കാൽനടജാഥയായി നൂറു കണക്കിന് ആളുകൾ അണിനിരന്നു.

No comments