Breaking News

ഇലവുങ്കൽ ബസ് അപകടം; അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ്; മൂന്ന് പേരുടെ നില ഗുരുതരം



പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹമനോടിച്ചതിന് ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവരുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചു എന്നാണ് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെയുള്ള കേസ്. അലക്ഷ്യമായി വാഹനമോടിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കും അപകടത്തിന്റെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വന്നതിന് ശേഷം നടപടി ക്രമങ്ങൾ മാറാൻ സാധ്യതയുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ട്. ഇന്നലെ അപകടത്തിൽ പരിക്കേറ്റവരുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 പേരാണ് ചികിത്സയിലുള്ളത്. അതിൽ മൂന്നു പേർക്കാണ് ​ഗുരുതര പരിക്ക്.


ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം നടന്നത്. അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തിയിരുന്നു. വാഹനത്തിന്റെ പെർമിറ്റ്‌ ഇൻഷുറൻസ് ഫിറ്റ്നസ് എല്ലാം കൃത്യമായിരുന്നു.

No comments