Breaking News

"ലഹരിയാവാം കളിയിടങ്ങളോട് " ഡി വൈ എഫ് ഐ ബിരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു


ബിരിക്കുളം: ലഹരിയാവാം കളിയിടങ്ങളോട്  എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ ബിരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റുകൾ തമ്മിലുള്ള സെവൻസ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.  കാളിയാനം യൂണിറ്റ് ഒന്നാംസ്ഥാനവും, പുലയനടുക്കം യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മേഖല സെക്രട്ടറി ധനേഷ് എം.കെ ഉപഹാരങ്ങൾ നൽകി.മേഖല പ്രസിഡണ്ട് വിനീഷ്, സനോജ് കുമാർ യു.എൻ, ദിലീപ്.കെ, തോമസ് എം.ജെ , സവിജിത്ത്, ഹിതേഷ്, നപിൻ.സി എന്നിവർ പങ്കെടുത്തു

No comments