Breaking News

കൂടുതൽ പലിശ വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപ തട്ടിച്ചതായി പരാതി ; കരിന്തളം സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു


കരിന്തളം : കൂടുതൽ പലിശ വാഗ്ദാനം ചെയ്തു 15 ലക്ഷത്തോളം രൂപ തട്ടിച്ചതായി പരാതി. കരിന്തളം കാലിച്ചാമരം സ്വദേശിയായ യു.ജെ ആന്റണി (69)യാണ് പരാതിക്കാരൻ. കരിന്തളം ഊത്ത പാറക്കൽ സ്വദേശിയായ ആന്റണിയെയും ഭാര്യയെയും ചതിക്കണമെന്ന ഉദ്ദേശത്തോടെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തു 15 ലക്ഷത്തോളം രൂപ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിചതിന് ശേഷം നാളിതുവരെ പണമോ പലിശയോ നൽകാതെ ചതിച്ചു എന്നതാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഭീമനടി സ്വദേശിയായ ടിന്റോ,  ജീന, ചന്ദ്രൻ, ഷൈജു തുടങ്ങിയ 4 പേർക്കെതിരെ നീലേശ്വരം പോലീസ് കേസ് എടുത്തു

No comments