Breaking News

സർക്കാറുകളുടെ കർഷക ദ്രോഹ നടപടി; കർഷക കോൺഗ്രസ് ആർ.ഡി ഓഫീസ് മാർച്ച് മൂന്നിന്


 കാഞ്ഞങ്ങാട്: കേന്ദ്ര- സംസ്ഥാന സർക്കാറു കളുടെ കർഷക ദ്രോഹ നടപടിക്കെതിരെ കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ മൂന്നിന് ആർ.ഡി ഓഫിസ് മാർച്ച് നടത്തും. കശുവണ്ടിയുടെ തറവില 150 രൂപയായും തേങ്ങയുടെ തറ വില 50 രൂപയായും നിശ്ചയിച്ച് സഹകരണ സംഘ ശാഖകൾ വഴി ശേഖരിക്കുക,റബറിന് 250 രൂപ തറ വില നിശ്ചയിച്ച് മാർക്കറ്റ് വിലയ്ക്ക് ശേഷമുള്ള തുക സർക്കാർ നൽകുക, കാട്ടു മൃഗശല്യം തടയുന്നതിന് വനാതിർത്തികളിൽ സോളാർ തൂക്ക് വേലി,ആനമതിൽ, കിടങ്ങുകൾ എന്നിവ നിർമിക്കുക,കാട്ടു മൃഗങ്ങളുടെ ആക്രമണത്തിനിരയാക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കുക,കൃഷിക്കാരുടെ 10 ലക്ഷം രൂപ വരെയുള്ള കാർഷിക -കാർഷികേതര വായ്പകൾ എഴുതി തള്ളുക, പെട്രോൾ ഡീസൽ സെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.രാവിലെ 10ന് നോർത്ത് കോട്ടച്ചേരി എലൈറ്റിനു സമീപത്തുനിന്നും മാർച്ച് തുടങ്ങും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ,കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ സംബന്ധിക്കും.വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം, സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി സാബൂസ്,സി.വി ബാലകൃഷ്ണൻ,സി എ ബാബു,എം.പി ജോസഫ്, അനിൽവാഴുന്നോറടി, ഡോ. ടിറ്റോ ജോസഫ്,കെ.പി ബാലകൃഷ്ണൻ,എൻ.ഐ ജോയി സംബന്ധിച്ചു.

No comments