Breaking News

മാലോത്ത് കസബ 2003-2005 പ്ലസ്ടു ജിയോളജി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു


മാലോം : മാലോത്ത് കസബ പ്ലസ്ടു ജിയോളജി 2003-2005 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.  ചടങ്ങിൽ വച്ച് സ്കൂളന് വേണ്ടി  അഹുജ സൗണ്ട് മിക്സർ യൂണിറ്റ് ഗ്രൂപ്പ് ചെയർമാൻ ഷിജോ കൺവീനർ ശ്രീജിത്ത് എന്നിവരിൽ നിന്ന് പി ടി എ പ്രസിഡന്റ്‌ സനോജ് , പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ടീച്ചർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ വച്ച് മുഖ്യ വ്യക്തിത്വങ്ങളായ അധ്യാപകരെ ആദരിച്ചു. പൂർവവിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരായ ആനന്ദവല്ലി ടീച്ചർ, വീനീഷ് മാസ്റ്റർ, ദീപ റോയി, ജോളി ടീച്ചർ, ദീപ ടീച്ചർ എന്നിവർ പങ്കെടുത്തു .തുടർന്ന് പൂർവവിദ്യാർഥികൾ അവതരിപ്പിച്ച കലാസാംസ്‌കാരിക പരിപാടികളും നടന്നു



No comments