Breaking News

മാവുങ്കാൽ മഞ്ഞംപൊതി 
 ടൂറിസത്തിന്‌ 3.60 കോടി




കാഞ്ഞങ്ങാട് :മഞ്ഞംപൊതി കുന്ന് ടൂറിസം പദ്ധതിക്ക് 3.60 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. കാഞ്ഞങ്ങാട്‌ നഗരസഭയിലേയും അജാനൂർ പഞ്ചായത്തിലേയും ടൂറിസം സ്വപ്‌നങ്ങൾ ഇതോടെ യഥാർഥ്യമാകും. സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങിയ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പദ്ധതിക്കാണ്‌ പുതുക്കിയ ഭരണാനുമതി. മഞ്ഞംപൊതി കുന്നിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി പരിസ്ഥിതി സൗഹൃദമായ ആസ്ട്രോ ടൂറിസം നടപ്പാക്കാൻ നേരത്തെ 4. 97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടപ്പാക്കുന്ന പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭിക്കാതെ വന്നതോടെ സംഗീത ജലധാരയും ടെലിസ്കോപ്പും ഒഴിവാക്കി. വകുപ്പ്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം 3.60 കോടിയുടെ പദ്ധതി അംഗീകരിച്ചു. 18 മാസത്തിനകം പദ്ധതി പൂർത്തിയാവും.


No comments