Breaking News

പനത്തടി ചാമുണ്ഡിക്കുന്നിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വാർഡ് മെമ്പർ ശ്രീമതി പ്രീതി കെ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ബളാന്തോട് : ജനജാതി സുരക്ഷ മഞ്ചിൻ്റേയും AKCAF, സൽസാർ ചാരിറ്റബിൾ ട്രസ്റ്റ്, അസ്റർ വളൻ്റിയേഴ്സ് എന്നിവരുടേയും നേതൃത്വത്തിൽ ചാമുണ്ഡിക്കുന്ന് ഹെൽത്ത് സെൻ്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി പ്രീതി കെ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജനജാതി സുരക്ഷ മഞ്ച് കണ്ണൂർ വിഭാഗ് സംയോജകൻ ശ്രീ ഷിബു പാണത്തൂർ, രാഷ്ട്രീയ സ്വയംസേവക സംഘം ചാമുണ്ഡിക്കുന്ന് ശാഖാ കാര്യവാഹ് ശ്രീ.അനിൽ കുമാർ പി, സഹ മുഖ്യശിക്ഷക് ശ്രീ' ഉണ്ണികൃഷ്ണൻ, പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ കെ.കെ.വേണുഗോപാൽ, ബി.എം.എസ് പാണത്തൂർ മേഖല വൈസ് പ്രസിഡണ്ട് ശ്രീ.ജി.രാമചന്ദ്രൻ, കേരള വനവാസി വികാസ കേന്ദ്രം തുമ്പോടി ഗ്രാമ സമിതി പ്രസിഡണ്ട് ശ്രീ സുന്ദരൻ തുമ്പോടി, പരപ്പ ബ്ലോക്ക് സെക്രട്ടറി ശ്രീമതി ലളിത പ്രദീപ്, ശ്രീ.ബാലകൃഷ്ണൻ തുമ്പോടി, എന്നിവർ നേതൃത്വം കൊടുത്തു

No comments