Breaking News

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പാണത്തൂരിലെ പഠനോത്സവം പനത്തടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു


പാണത്തൂർ :സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിലുള്ള GWHS പാണത്തൂരിലെ പഠനോത്സവം പനത്തടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി. തമ്പാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കോമളവല്ലി.സി  സ്വാഗതം പറഞ്ഞു. സുപർണ. കെ (BRC, കോർഡിനേറ്റർ )രേഷ്മഹരിദാസ് (എം പി ടി എ പ്രസിഡന്റ്‌)രാജേഷ്. വി (സീനിയർ അസിസ്റ്റന്റ്)എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ]നിഷ. വി പി (സ്റ്റാഫ്‌ സെക്രട്ടറി )നന്ദി രേഖപെടുത്തി. തുടർന്ന് എൽ. പി, യു പി, ഹൈ സ്കൂൾ കുട്ടികളുടെ പഠനമികവുകൾ അടയാളപെടുത്തിയ മികച്ച പരിപാടികൾ അരങ്ങേറി.

No comments