Breaking News

പരപ്പ ശ്രീ തളീക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം നടത്തി


പരപ്പ: പരപ്പ ശ്രീ തളീക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസ് ഉത്സവാഘോഷ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ വിജയൻ കോട്ടക്കലിന് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് സോണൽ മാനേജർ ദീപുമോൻ ജോസ് കൈമാറി പ്രകാശനം ചെയ്തു.  ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ദാമോധരൻ മാസ്റ്റർ, വി കൃഷ്ണൻ ജനറൽ കൺവീനർ മഹേഷ്‌ പാലക്കിൽ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഏരിയ മാനേജർ ജയിസ് മാത്യു, സീനിയർ മാനേജർ നോമ്പിൾ ആന്റണി ബ്രാഞ്ച് മാനേജർ സെബാസ്റ്റ്യൻ എം ജെ, സ്റ്റാഫ്‌ അംഗങ്ങളായ യദുരാജ്, അഖിൽ ജോഷി, ഉത്സവാഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റി ചെയർമാൻമാർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ  പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.ഏപ്രിൽ 15 മുതൽ 22 വരെയാണ്  വിവിധ വൈദീക താന്ത്രിക കർമ്മങ്ങളോടെ വൈവിധ്യമാർന്ന കാര്യപരിപാടികളോടുകൂടി പരപ്പ ശ്രീ തളീക്ഷേത്ര മഹോത്സവം നടക്കുന്നത്.

No comments