Breaking News

പോക്‌സോ കേസ് പ്രതിയെ അസ്സമിൽ ചെന്ന് സാഹസീകമായി പിടികൂടി നീലേശ്വരം പൊലീസ്


വിചാരണ വേളയില്‍ മുങ്ങിയ വാറണ്ട് പ്രതിയെ അസ്സമില്‍ ചെന്ന് സാഹസീകമായി പിടികൂടി നീലേശ്വരം പൊലീസ്. പോക്‌സോ കേസിലെ പ്രതിയായ ശേഖര്‍ ചൗധരിയെയാണ് കോടതി ഉത്തരവ് പ്രകാരം അസ്സാമിലെ ടിന്‍സുഖിയ മിലന്‍ നഗറില്‍ വെച്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ് കോടോത്ത്, കെ.വി ഷിബു, പി.അനീഷ് എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തി പിടികൂടിയത്. 2016-ലെ കേസില്‍ രണ്ട് വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയില്‍ മുങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് മുമ്പാകെ ഹാജരാക്കി.


No comments