Breaking News

സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി വെള്ളരിക്കുണ്ട് തേജസ് ആർട്സ് & സ്പോർട്സ് ക്ലബ്


വെള്ളരിക്കുണ്ട്: 33 വർഷത്തെ സേവനത്തിന് ശേഷം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ വിജയകുമാർ,scpo ഡ്രൈവർ സി മജീദ് എന്നിവർക്ക് വെള്ളരിക്കുണ്ട് തേജസ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബേബി മുതുകത്താനിയിൽ സ്വാഗതം പറഞ്ഞു, ശ്രീ സൈമൺ മൊട്ടയാനിയിൽ അധ്യക്ഷനായിരുന്നു. ആശംസകൾ നേർന്നുകൊണ്ട്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പിൽ,  മാത്യു കാഞ്ഞിരത്തിങ്കൽ,  ബിജു തുളശ്ശേരി, സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന, പുഴക്കര കുഞ്ഞിക്കണ്ണൻ,  ശ്രീ ടോമി മണിയൻ തോട്ടം, ഹരികൃഷ്ണൻ എസ് ഐ ഓഫ് പോലീസ്, ഡാജി ഓടയ്ക്കൽ മീഡിയ,  ജോസുകുട്ടി പാലമറ്റം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോഷ്ജോ ഒഴുകയിൽ നന്ദിയും പറഞ്ഞു.

No comments