Breaking News

സി.പി ശുഭയുടെ മൂന്നാമത് കവിതാ സമാഹാരം നാളെ വൈകിട്ട് ശാരദക്കുട്ടി പ്രകാശനം ചെയ്യും പുസ്തകവണ്ടിയുടെ ആദ്യ പ്രസാധക സംരംഭം


കാഞ്ഞങ്ങാട്: എഴുത്തുകാരിയും അധ്യാപികയും സിനിമാ- നാടക പ്രവർത്തകയുമായ സി.പി ശുഭയുടെ മൂന്നാമത് കവിതാ സമാഹാരം 'വാക്ക് വീണ് മരണപ്പെട്ടവർ' പുസ്തക പ്രകാശനം

ഏപ്രിൽ 01 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിൽ വച്ച് നടക്കും. വായനയെ ജനകീയമാക്കാൻ ജയേഷ് കൊടക്കൽ, നബിൻ ഒടയഞ്ചാൽ എന്നിവർ ചേർന്ന് രൂപം കൊടുത്ത 'പുസ്തകവണ്ടി'യുടെ ആദ്യ പ്രസാധക സംരംഭം കൂടിയാണിത്. 'നമ്മള് കാഞ്ഞങ്ങാട്' സൗഹൃദ കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. എഴുത്തുകാരി എസ്.ശാരദക്കുട്ടി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും. 

ചടങ്ങിൽ സംഗീത നാടക അക്കാദമി അംഗം രാജ്മോഹൻ നീലേശ്വരം അധ്യക്ഷത വഹിക്കും. വേണുഗോപാലൻ നമ്പ്യാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ പി.കെ.സുരേഷ് പുസ്തക പരിചയം നടത്തും.

ദിവാകരൻ വിഷ്ണുമംഗലം, ഇ.വി.ജയകൃഷ്ണൻ,ഹരി കുമ്പള, പി.പ്രവീൺകുമാർ, കെ.വി സജീവൻ, ഷെരീഫ് കുരിക്കൾ, ജയദേവൻ കരിവെള്ളൂർ, സുനീഷ് എം, രജീഷ് കെ.ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സി.പി.ശുഭ മറുപടി പ്രസംഗം നടത്തും.

പുസ്തകവണ്ടിക്കാരൻ നബിൻ ഒടയഞ്ചാൽ സ്വാഗതവും സന്തോഷ് ഒടയഞ്ചാൽ നന്ദിയും പറയും.

No comments