Breaking News

ടോവിനോ ചിത്രത്തിന്റെ കാസർകോട് ചീമേനിയിലെ ലൊക്കേഷനിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം


കാസര്‍കോട്: ടൊവിനോ തോമസ് നായകനാകുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തീപിടിത്തം. കാസര്‍കോട് ചീമേനിയിലെ ലൊക്കേഷനിലാണ് അഗ്‌നിബാധയുണ്ടായത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും മറ്റും തീപിടിത്തിലൂടെ നശിച്ചതിനാല്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കി. 

തീപിടിത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് മൂന്നരമാസം പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  


ബിഗ് ബജറ്റ് ത്രീഡി ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

No comments