Breaking News

വെളളരിക്കുണ്ട് കൊടക്കൽ തറവാട് ശ്രീ കരിചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം മാർച്ച് 24 ,25 തീയ്യതികളിൽ

വെളളരിക്കുണ്ട് : ചെമ്പൻകുന്ന്  കൊടക്കൽ തറവാട് ശ്രീ കരിചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠദിന കളിയാട്ട മഹോത്സവം ഈ വരുന്ന മാർച്ച് 24,25 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.

മാർച്ച് 24 നു രാവിലെ 7 മണിക്ക് കുറുവാട്ട് വീട്ടിൽ കുഞ്ഞമ്പു തറവാട് മൂപ്പൻ കൊടക്കൽ രാമൻ എന്നിവരുടെ നേതൃത്വത്തിൽ 

പുന:പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. രാവിലെ 10 മണിക്ക് എ കെ ജി നഗർ ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് നിന്നും കലവറ നിറക്കൽ ഘോഷയാത്രയും, വൈകുന്നേരം 7 മണി മുതൽ 25 നു വൈകുന്നേരം വരെ വിവിധ തെയ്യങ്ങളുടെ പുറപ്പാടും ഉണ്ടായിരിക്കുന്നതാണ്. 25-03- 2023 ന് കൃത്യം 5:30ക്ക് വിളക്കിലരിയോടു കൂടി കളിയാട്ടം സമാപിക്കും  

No comments