Breaking News

അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മുഖ്യ പ്രാധാന്യം നൽകി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ബജറ്റ്


കുന്നുംകൈ: അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മുഖ്യ പ്രാധാന്യം നൽകിയും  കൃഷി, പാർപ്പിടം, പട്ടികവർഗ്ഗ വികസന മേഖലയ്ക്കും മുൻ‌തൂക്കം നൽകിയും 32,88,24,292/- രൂപ വരവും 32,56,40,500/-രൂപ ചെലവും 31,83,792- രൂപ മിച്ചവും വരുന്ന വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ അവതരിപ്പിച്ചു. റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 5,24,05,000/- രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഭവന പുനരുദ്ധാരണ പദ്ധതികളോടൊപ്പം ലൈഫ്ഭവന പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഉറപ്പാക്കുന്നതിനായി 6,27,98,000/- രൂപ ഫണ്ട് പാർപ്പിട മേഖലയിൽ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൻറെ

ദാരിദ്ര്യ ലഘൂകരണവും അടിസ്ഥാന ആരോഗ്യ സൗകര്യ കൃഷി വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനം സമഗ്ര വികസനവും ബജറ്റിൽ ലക്ഷ്യമിടുന്നു.ദാരിദ്ര്യ ലഘൂകരണം,സ്ത്രീശാക്തീകരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനം, തുടങ്ങിയ

ക്രിയാത്മകമായ ഇടപെടലുകള് നടത്താന് പാകത്തിലുള്ള വിധം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.ശിശുക്കൾ, വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളി

നേരിടുന്നവർ, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റീവ്കെയർ പരിപാടി എന്നിവയ്ക്കായി ഈ ബജറ്റില് തുക നീക്കി

വെച്ചിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഏർപ്പെട്ട്ഉപജീവനം കഴിക്കുന്നവരുടെ തൊഴിലും, വരുമാനവും

വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി  ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.സംസ്ഥാന സർക്കാറിൻറെ ലൈഫ്,, വിശപ്പ് രഹിത കേരളം,തുടങ്ങിയ പദ്ധതികളും നടപ്പിലാക്കുന്നതിന് ആവശ്യമായ പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സർക്കാറുകള്അനുവദിച്ച ഫണ്ടും തനത് ഫണ്ടും മറ്റ് മേഖലയില് നിന്ന്ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് കൊണ്ട് പഞ്ചായത്തിൻറെ

സമഗ്ര വികസനത്തിനുള്ളപദ്ധതികൾബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ തങ്കച്ചൻ, മോളിക്കുട്ടിപോൾ വാർഡ് മെമ്പർമാരായ ടി വി രാജീവൻ, റൈഹാനത്ത്, ടി ജെ ജയിംസ്, എം വി ലിജിന, എം വി പ്രമോദ്, സി പി സുരേശന്‍, ഇ ടി ജോസ്, ലില്ലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. സെക്രടറി കെ പങ്കജാക്ഷന്‍ സ്വാഗതം പറഞ്ഞു.

No comments