Breaking News

നാടൊന്നാകെ കൈകോർത്തു; വെസ്റ്റ്എളേരി ചെമ്പൻകുന്നിലെ അലീഷമോളുടെ ചികിത്സാ ധനസഹായം വിതരണം ചെയ്തു


ഭീമനടി: വെസ്റ്റ്എളേരി പഞ്ചായത്ത് ചെമ്പൻകുന്നിലെ അനീഷ് - സജിനി ദമ്പതികളുടെ ഏകമകൾ അലിഷമോൾ എന്ന ആറ് വയസുകാരിയുടെ ചികിൽസാ സഹായത്തിനായ് നാടൊന്നാകെ കൈകോർത്തപ്പോൾ ഇരുപത് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്.  "സാജിയൊ " എന്ന അപൂർവ്വ രോഗം പിടിപെട്ട് കഴിഞ്ഞ അഞ്ചര വർഷമായി എറണാകുളം അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസയിലാണ് അലിഷ. ഈ അവസത്തിലാണ് ചികിൽസ സഹായ കമ്മറ്റി രൂപീകരിച്ചത്. കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന " അതിജീവനം ചാരിറ്റബിൾ ട്രസ്റ്റും "ഒപ്പം ചേർന്നു പ്രവർത്തിച്ചപ്പോൾ അതിവേഗത്തിലാണ് നവ മാധ്യമം വഴിയും, നേരിട്ടും ചികിൽസാ ധനസമാഹരണം നടത്താൻ കഴിഞ്ഞത്.   കുന്നുംകൈ എ യു പി സ്കൂളിൽ  നടന്ന ചടങ്ങിൽ വെച്ച് എം രാജഗോപാലൻ എം എൽ എ തുക കൈമാറി.  ഇ.റ്റി.ജോസ് അദ്ധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാമോഷൻ, ഏവി രാജേഷ്, ടി.വി രാജിവൻ,   ഷെരീഫ് വാഴ പള്ളി,   സി.പി.സുരേശൻ, കെ.പി നാരായണൻ, രതീഷ് കുണ്ടംകുഴി, ഷാഫി മധൂർ, ഹെഡ്മാസ്റ്റർ   സി.എം വർഗ്ഗീസ്, മാനേജർ എം.എ നാസർ,  ബിജു കോളിയാട്, വിജേഷ് മൂക്കട എന്നിവർ പ്രസംഗിച്ചു.

No comments