Breaking News

അമേരിക്കൻ ജഡ്ജും എളേരിത്തട്ട് കോളേജിലെ പൂർവ്വ വിദ്യാർഥിയുമായ കെ സുരേന്ദ്രന് പൂർവ്വ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി


ഭീമനടി: അമേരിക്കയിൽ ടെക്സാസ് ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക് കോർട്ട് ജഡ്ജായി ചുമതലയേറ്റ എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജ് പൂർവ്വ വിദ്യാർഥി കെ സുരേന്ദ്രന് പൂർവ്വ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ കോളേജിൽ സ്വീകരണം നല്‍കി. എളേരിത്തട്ട് കോളേജിലെ വിദ്യാഭ്യാസ കാലം തൻ്റെ ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയതായി അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. അലുംമ്നി പ്രസിഡന്റ്‌ കെ വി സുനിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ സോൾജി ജോസഫ്, സ്കറിയ എബ്രഹാം,എ അപ്പുക്കുട്ടൻ, ടി സി രാമചന്ദ്രൻ, ഫാദർ ബിനു ജോസഫ്, എ വി സുകുമാരൻ, അലുംമിനി പ്രതിനിധികളായ ടി.കെ നാരായണൻ, ടി.പി രാഘവൻ എന്നിവർ സംസാരിച്ചു. എ ജയശ്രീ സ്വാഗതവും സി എം വർഗീസ് നന്ദിയും പറഞ്ഞു

No comments