Breaking News

ബളാൽ പാലച്ചാൽ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറയും ആദരിക്കലും നടത്തി


ബളാൽ: ബളാൽ പാലച്ചാൽ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറയും വിവിധജോലിയിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കലും ബളാൽ കമ്യൂണിറ്റി ഹാളിൽ നടന്നു.ബളാലിലെ ഓട്ടോ ടാക്സി ജീവനക്കാരും വ്യാപാരികളും നാട്ടുകാരുo പങ്കെടുത്ത ചടങ്ങ് ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു. വെള്ളരിക്കുണ്ട് പോലീസ്സ്റ്റേഷനിൽ നിന്നും വിരമിച്ച എസ്.ഐ, എം.പി വിജയകുമാർ, ആരോഗ്യ വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റൻ്റായി വിരമിക്കുന്ന കുഞ്ഞികൃഷ്ണൻ നായർ പി, മാലോത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന ദേവസ്യ(മോനായി) പുത്തൻപുരയ്ക്കൽ, ബളാലിലെ മുതിർന്ന വ്യാപാരി എം.അബ്ദുള്ള, മുതിർന്ന ബാർബർ ഗോവിന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘം പ്രസിഡൻ്റ് രാധാകൃഷ്ണൻ.കെ അദ്ധ്യക്ഷനായി. നാടകസിനിമാ പ്രവർത്തകൻ രാജേഷ് അഴീക്കോടൻ ആദരിച്ചവരെ പരിചയപ്പെടുത്തി.  റവ.ഫാ.ജോർജ് ഇലവുംകുന്നേൽ ,അനീസ് മൗലവി, അബ്ദുൾ ഖാദർ (വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മറ്റി ), പി.പത്മാവതി ( ക്ഷേമകാര്യ സ്റ്റാൻറിഗ് കമ്മറ്റി), സന്ധ്യാ ശിവൻ (മെമ്പർ), കെ.സി സാബു, ഹരീഷ്  പി നായർ, വി.കുഞ്ഞിക്കണ്ണൻ, സി. ദാമോദരൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ആദരിക്കപ്പെട്ടവർ മറുപടി പ്രസംഗം നടത്തി .ബലകൃഷ്ണൻ കെ.വി സ്വാഗതവും മാർട്ടിൻ ജോസഫ് നന്ദിയും പറഞ്ഞു.

No comments