Breaking News

കെ സി വൈ എം വെള്ളരിക്കുണ്ട് ഫൊറോന മഹായുവജന സംഗമം സംഘടിപ്പിച്ചുതലശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: കെ സി വൈ എം വെള്ളരിക്കുണ്ട് ഫൊറോന 1500ലതികം യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് മഹായുവജന സംഗമം സംഘടിപ്പിച്ചു. തലശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി തിരിതെളിയിച്ചു ഉത്ഘാടന കർമ്മം നിർവഹിച്ച സംഗമത്തിൽ വെള്ളരിക്കുണ്ട് ഫൊറോനാ പ്രസിഡന്റ്‌ അമൽ പേഴുംകാട്ടിൽ അധ്യക്ഷതയും ഫൊറോനാ ഡയറക്ടർ റവ ഫാ. അഖിൽ മുക്കുഴി സ്വാഗതവും വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ. ഫാ. ഡോ. ജോൺസൻ അന്ത്യാംകുളം ആമുഖപ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ മെമ്പർ ജോമോൻ ജോസ് വിശിഷ്ട അഥിതി ആയിരുന്നു. തലശ്ശേരി  അതിരൂപത കെ സി വൈ എം ഡയറക്ടർ റവ. ഫാ ജിൻസ് വാളിപ്ലാക്കൽ അനുഗ്രഹ പ്രഭാഷണവും തലശ്ശേരി അതിരൂപത കെ സി വൈ എം പ്രസിഡന്റ്‌ ചിഞ്ചു വട്ടപ്പാറയും മുൻ. ഫൊറോനാ പ്രസിഡന്റ്‌ പ്രതിനിധി ബിബിൻ അറയ്ക്കൽ ആശംസകളും അർപ്പിച്ചു സംസാരിക്കുകയും ഫൊറോനാ വൈസ് പ്രസിഡന്റ്‌ അനീന ചെമ്പുകണ്ടത്തിൽ നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ക്രൈസ്തവർ നേരിടുന്ന സമുദായിക വിവേചനത്തിനെതിരെ    നടത്തിയ യുവജന റാലിയിൽ തലശ്ശേരി അതിരൂപത സംസ്ഥാന സിൻഡിക്കേറ്റ് അംഗം അമൽ ജോയ് കൊന്നക്കൻ വെള്ളരിക്കുണ്ട് ടൗണിനെ അഭിസംബോധന ചെയ്ത സംസാരിച്ചു.  പ്രശസ്ത മ്യൂസിക് ബാൻഡായ ചായ്യില്യം ടീം അവതരിപ്പിച്ച മ്യൂസിക് പ്രോഗ്രാം സംഗമത്തിന് ആവേശം കൂട്ടി.

No comments