Breaking News

ജില്ലാ ആശുപത്രിയിൽ പുതിയ ലേബർ ബ്ലോക്ക്‌ ഉദ്ഘാടനം 
മന്ത്രി വീണാ ജോർജ് നിർവഹിച്ചു




കാഞ്ഞങ്ങാട് : സംസ്ഥാനത്തെ എഴുപത് ശതമാനം രോ​ഗികളും സർക്കാർ ആശുപത്രിയെയാണ് ആശ്രയിക്കുന്നതെന്നും അനുബന്ധ സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്മെന്റിന്റെയും ലക്ഷ്യ നിലവാരത്തിലുള്ള പുതിയ ലേബർ ബ്ലോക്കിന്റെയും ജില്ലാ പഞ്ചായത്തിന്റെ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെയും ഉദ്ഘാടനം നിർഹിച്ച്‌ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിൽ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു. ഇഇജി മെഷീൻ സ്ഥാപിച്ചു. കാത്ത് ലാബ് നിർമാണം പ്രവർത്തനം തുടങ്ങി. 78 ആൻജിയോഗ്രാമും 30 ആൻജിയോ പ്ലാസ്റ്റിയും ചെയ്തു. മെഡിക്കൽ കോളേജിനായി 160 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ഡിഎംഒ എ വി രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിജിത്ത് കൃഷ്ണൻ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഇ വി ചന്ദ്രമോഹനൻ, ഡോ. റീന, കെ രാജ്മോഹൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി പി രാജു അരയി, വസന്തകുമാർ കാട്ടുകുളങ്ങര, രതീഷ് പുതിയപുരയിൽ, എബ്രഹാം എസ് തോണക്കര, പി പി രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി പ്രകാശ് സ്വാഗതം പറഞ്ഞു. സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്മെന്റ് ഒന്നര കോടി രൂപ ചെലവിട്ടാണ്‌ പൂർത്തീകരിച്ചത്. ലക്ഷ്യ നിലവാരത്തിലുള്ള ലേബർ ബ്ലോക്ക് ജില്ലയിൽ ആദ്യത്തേതാണ്.

No comments