Breaking News

തൻ്റെ പുസ്തക ശേഖരങ്ങൾ വായനശാലയ്ക്ക് കൈമാറി പുങ്ങംചാലിലെ യുവാവ് കൂടുതൽ വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തുന്നതിൽ ചാരിതാർത്ഥ്യമെന്ന് അനിൽ


വെള്ളരിക്കുണ്ട്: തൻ്റെ സ്വകാര്യ ശേഖരത്തിലെ പുസ്തകങ്ങൾ വായനശാലയ്ക്ക് കൈമാറി നാടിന് മാതൃകയായി യുവാവ്. പുങ്ങം ചാലിലെ അനിൽ.എസ് .നായർ ആണ് പല കാലങ്ങളിലായി പുസ്തങ്ങളോടും വായനയോടുമുള്ള തത്പര്യം കൊണ്ട് സ്വന്തമായി വാങ്ങിയ ഏകദേശം ഇരുപതിനായിരത്തിലധികം വിലവരുന്ന പുസ്തകങ്ങൾ വായനശാലയ്ക്ക് നല്കിയത്. എൽഐസി ഏജറ്റായി പ്രവർത്തിക്കുന്ന അനിൽ കുട്ടി കാലം മുതൽ സാഹിത്യത്തിലും, കലയിലും ഏറെ താത്പര്യമുള്ള വ്യക്തിയായിരുന്നു. ഈ പരന്ന വായന കൊണ്ടു തന്നെ നാട്ടിൽ നടക്കുന്ന ക്വിസ് മത്സരങ്ങളിലെ വിജയിപലപ്പോഴും ഇദ്ദേഹം ആയിരുന്നു. തൻ്റെ കയ്യിലുള്ള പുസ്തകങ്ങൾ വായനശാലയിലൂടെ കൂടുതൽ പേരിലേക്ക് എത്തണമെന്ന ചിന്തയിലാണ് പുസ്തകങ്ങൾ നാട്ടക്കൽ ഇ.എം.എസ് വായനശാലയ്ക്ക് സംഭാവനയായി നല്കിയത്.

വായനശാല സെക്രട്ടറി അനിൽ കുമാറും കമ്മറ്റി അംഗം ഹരികൃഷ്ണനും അനിലിൻ്റെ വീട്ടിലെത്തി പുസ്തകങ്ങൾ സ്വീകരിച്ചു. പുതിയ തലമുറയ്ക്ക് വായനാശീലം കുറഞ്ഞു വരുന്നതായി അനിൽ .എസ് അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് വായിക്കുന്നതിനേക്കാൾ ആളുകൾക്ക് ഓഡിയോ ബുക്കുകൾ കേൾക്കാനാണ് താത്പര്യം -പുസ്തകങ്ങൾ നേരിട്ടു വായിക്കുന്ന സുഖം പുതിയ ഡിജിറ്റൽ വായനയിൽ കിട്ടുന്നില്ല,

തൻ്റെ പ്രീയപ്പെട്ട പുസ്തകങ്ങൾ വായനശാലയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിൽ ഏറെ ആഹ്ളാദിക്കുന്നതായി അനിൽ പറഞ്ഞു.

No comments