Breaking News

വന്ദേഭാരതിന് കാസർകോട് ജില്ലയിൽ സ്റ്റോപ്പില്ല കാസർകോട്ടുകാർ കേരളത്തിലല്ലേ...? ഡിവൈഎഫ്‌ഐ


കാസര്‍കോട് : കൊട്ടിഘോഷിച്ച വന്ദേ ഭാരത് ട്രെയിനിന്റെ റൂട്ടില്‍ നിന്ന് കാസര്‍കോട് ജില്ലയെ ഒഴിവാക്കിയതിന് ജില്ലയിലെ എംപിയും ബിജെപിയും സമാധാനം പറയണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

 കാസര്‍കോട്ടുകാര്‍ കേരളത്തിലല്ല എന്ന് തോന്നിപ്പോകും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കണ്ടാല്‍. ഇതിനെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ ജില്ലയിലെ ബിജെപിക്ക് കഴിയുന്നില്ല.സ്വന്തം ജനതയെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ധീരമായ ശബ്ദം മുഴക്കാന്‍ ജില്ലയിലെ എംപിക്കും ആകുന്നില്ല. ജില്ലയിലെ മേല്‍പ്പാലം അടക്കമുള്ള റെയില്‍വേ വികസനം ഇഴയുന്നതിന്റെ മുഖ്യ കാരണക്കാരന്‍ എംപിയാണെന്നും ജില്ലാ പ്രസിഡന്റ് ഷാലു മാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസ്താവനയില്‍പറഞ്ഞു

No comments