Breaking News

ഗോൾഡൻ ഗ്ലോബ് റേസിൽ ഇന്ത്യൻ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി, പിറക്കുന്നത് പുതുയുഗം


ലെ സാബ്ലെ ദൊലാന്‍: ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തേക്ക്. ചരിത്രമെഴുതിക്കൊണ്ട് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ആദ്യമായി ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഏഴ് മണിയോടെ മത്സരം പൂര്‍ത്തിയാക്കുമെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘാടകര്‍ വിശദമാക്കുന്നത്. രാവിലെ ഫിനിഷിംഗ് പോയിന്‍റില്‍ നിന്ന് വെറും 17 നോട്ടിക്ക് മൈല്‍ അകലെയാണ് അഭിലാഷ് ടോമിയെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്.

No comments