Breaking News

പട്ടികളെ ചാക്കിൽകെട്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ തള്ളി


കാഞ്ഞങ്ങാട് : അജ്ഞാത മനസ്സിന്റെ ക്രൂരതയിൽ രണ്ടുപട്ടിക്കുട്ടികൾ ചാക്കുകെട്ടിൽ ജീവനുവേണ്ടി ഞെരിപിരി കൊണ്ടപ്പോൾ വഴിയാത്രക്കാരന്റെ നല്ല മനസ്സ് തുണയായി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിലാണ് രണ്ടു ചാക്കുകളിലായി പട്ടിക്കുട്ടികളെ ചാക്കിൽ കെട്ടി തള്ളിയത്.

ചാക്കിലെ അനക്കവും ഞെരുക്കവും കാണാത്തമട്ടിൽ പലരും നടന്നുനീങ്ങിയപ്പോൾ അതുവഴി വന്ന യുവാവാണ് അവയെ രക്ഷിച്ചത്. രണ്ടുപട്ടികളും ആറുമാസത്തോളം പ്രായമുള്ളവയാണ്. ചാക്ക് അഴിച്ച ഉടൻ ഒരുപട്ടിക്കുട്ടി ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടപ്പോൾ രണ്ടാമൻ ചാക്കിനുള്ളിലെ ചൂടിൽ തളർന്ന് അവശനായ നിലയിലായിരുന്നു. ആ നായയുടെ കഴുത്തിൽ കയറും കെട്ടിയിരുന്നു. അതിന്‌ ഭക്ഷണം വാങ്ങി നൽകിയ ശേഷമാണ് യുവാവ് യാത്രതുടർന്നത്.

No comments