Breaking News

കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാത വികസനം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തം സമരം ശക്തമാക്കാനൊരുങ്ങി സിപിഐഎം


രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാത വികസനം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തം. ഇ ചന്ദ്രശേഖരൻ എംഎൽഎ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പൂടംകല്ല് മുതൽ കള്ളാർ വരെ ടാറിങ് പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതത്. പണി ഇഴഞ്ഞു നീങ്ങുന്നകാര്യം സിപിഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി വേഗത്തിൽ പണി നടന്നിരുന്നങ്കിലും ഇപ്പോൾ മന്ദഗതിയാണ്.
പൊടിപടലങ്ങൾ കൊണ്ടു നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയുന്നില്ല. പണിനീട്ടി കൊണ്ടു പോകാനുള്ള കരാറുകാരനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചു. സമരത്തിന്റെ ആദ്യപടിയെന്ന നിലയിൽ കിഫ്ബി ഓഫീസ് ഉപരോധിക്കാൻ ഒരുങ്ങുകയാണ് ഉൾപ്പെടെ നടത്താനുള്ള സിപിഐ എം രാജപുരം ലോക്കൽ കമ്മിറ്റി.


No comments