Breaking News

കരുവഞ്ചാൽ മലയോര ഹൈവേയിൽ വാഹനം ഇടിച്ച് നേഴ്സ് മരിച്ചു


കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നേഴ്സ് മരിച്ചു. പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാ ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടെയായിരുന്നു  അപകടം. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ  വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ  ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. 36 വയസായിരുന്നു . മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം  ഇന്ന് സംസ്കരിക്കും

No comments