Breaking News

എസ്കെഎസ്എസ്എഫ് കുന്നുംകൈ ഈസ്റ്റ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ശിഹാബ് തങ്ങൾ, ശംസുൽ ഉലമ അനുസ്മരണവും കൂട്ടു പ്രാർത്ഥനയും നടത്തി


കുന്നുംകൈ : എസ്കെഎസ്എസ്എഫ് കുന്നുംകൈ ഈസ്റ്റ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം  ശംസുൽ ഉലമ, മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും കൂട്ടുപ്രാർത്ഥനയും നടത്തി . ഇഫ്താർ സംഗമം ഉദ്ഘാടനം കാസർഗോഡ് ഡിവൈഎസ്പി  പി കെ സുധാകരൻ നിർവഹിച്ചു.

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പിസി ഇസ്മായിൽ കെ ജയദേവൻ  എൻ പി അബ്ദുറഹ്മാൻ മാഷ് വി കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. 

 അനുസ്മരണ പരിപാടി 

ടി എ  കരീം ദുബായ്  ഉദ്ഘാടനം ചെയ്തു  കെ എൻ  അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു അനുസ്മരണ പ്രഭാഷണം ദുആ മജ്ലിസിനും അജ്മൽ ദാരിമി മേനംകോട് നേതൃത്വം നൽകി

 ജുനൈദ് അൽ ഖാസിമി , ശിഹാബുദ്ദീൻ ഫൈസി , പി കെ ബഷീർ ആറിലകണ്ടം , എ സി  ഫൈസൽ വി കെ സുബൈർ  എന്നിവർ സംസാരിച്ചു



No comments