Breaking News

നാട്ടക്കൽ ഇ.എം.എസ് ഭവനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു


മാലോം: നാട്ടക്കൽ ഇ.എം.എസ് വായനശാലയും റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബും ഡിവൈഎഫ്ഐ  ഐ ഡൊനേറ്റ് കാസറഗോഡും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാട്ടക്കൽ ഇ.എം .എസ് ഭവനിൽ നടന്ന ക്യാമ്പ് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് റ്റി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡോക്ടർമാർ അടങ്ങുന്ന സംഘം രക്തം ശേഖരിച്ചു. ക്ലബ് സെക്രട്ടറി ഹരികൃഷ്ണൻ, വായനശാല സെക്രട്ടറി അനിൽകുമാർ, ഉണ്ണികൃഷ്ണൻ, അനീഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.

No comments