Breaking News

ചൂണ്ട വായിൽകുടുങ്ങി 
 കടലാമക്ക് രക്ഷകരായി നീലേശ്വരം അഴിത്തലയിലെ യുവാക്കൾ

നീലേശ്വരം : വായിൽ ചൂണ്ട കുടുങ്ങി കരയിലെത്തിയ കടലാമക്ക് രക്ഷകരായി അഴിത്തലയിലെ യുവാക്കൾ. വെള്ളി രാത്രി 8.30 ന് അഴിത്തല കടലോരത്താണ് സംഭവം. തൈക്കടപ്പുറം അഴിത്തലയിലെ ടി കെ നിഷാന്ത്, പി വി സരീഷ്, കെ പി ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ കാർത്തികേയൻ എന്നിവരുടെ കരുതലിലണ് കലാമ്മക്ക് ജീവൻ തിരിച്ചുകിട്ടിയത്. ഇവർ കരയിൽ വലവീശി മീൻ പിടിക്കുന്നതിനിടയിലാണ് ഒരു കടലാമ കരയിലേക്ക് അതിവേഗം വരുന്നത് ശ്രദ്ധയിൽപെട്ടത്. ഒലിവ് റെഡ്ലി വിഭാഗത്തിൽ പെട്ട ആമയായതിനാൽ കരയിൽ മുട്ടയിടാനെത്തിയതായിരിക്കുമെന്ന് കരുതി . എന്നാൽ ആമ പരക്കം പായുന്നത് കണ്ടപ്പോഴാണ് വായിൽ വലിയ ചൂണ്ട കുടുങ്ങിക്കിടക്കുന്നത് കണ്ടത്. വായയുടെ ഉള്ളിൽ കുടുങ്ങിയ ചൂണ്ട പരിക്കേൽക്കാത്ത പുറത്തെടുത്തു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ജീവൻ കിട്ടിയ ആമ കടലിലേക്ക് പോയി.


No comments