Breaking News

സ്ഥിരം യോഗ ക്ലാസ്സുമായി കോടോം-ബേളൂർ 19-ാം വാർഡ് പാറപ്പള്ളിയിൽ സൗജന്യ യോഗാ ക്ലാസ് ആരംഭിച്ചു


പാറപ്പള്ളി: ജീവിത ശൈലി രോഗങ്ങളിൽ നിന്നും സംരക്ഷണവും മെച്ചപ്പെട്ട ആരോഗ്യ ജീവിതം നയിക്കുന്നതിനും  യോഗ ക്ലാസ്സ് സംഘടിപ്പിച്ച് മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകുയാണ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ്. വാർഡിലെ പാറപ്പള്ളിയിൽ വ്യാപാരിയായ കെ.വി.കേളുവിന് യോഗ ട്രെയിനിംഗ് കോഴ്സിൽ ഡിപ്പോമ ലഭിച്ചതിനെ തുടർന്ന് നടന്ന അനുമോദന പരിപാടിയിലാണ് സൗജന്യ യോഗക്ലാസ്സ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. തുടർന്ന് കഴിഞ്ഞ രണ്ടരമാസ കാലമായി പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ സൗജന്യ യോഗക്ലാസ്സ് നടത്തി, പുതിയ ബാച്ചിൻ്റെ ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. അതിൻ്റെ ഭാഗമായി രണ്ടര മാസംനടത്തിയ സൗജന്യ യോഗക്ലാസ്സിൻ്റെ സമാപനവും യോഗാധ്യാപകൻ ശ്രീ.കേളുവിനെ അനുമോദിക്കലും പാറപ്പള്ളിയിൽ നടന്നു. ശ്രീ കെ.വി. കേളുവിനെ പൊന്നാട അണിയിച്ച് വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ചടങ്ങ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയശ്രീ എൻ.എസ് മുഖ്യാതിഥിയായിരുന്നു. വാർഡിൻ്റെ സ്നേഹോപഹാരം ശ്രീമതി. ജയശ്രീ എൻ.എസ്സും ആദ്യ വാച്ചിലെ പഠിതാക്കളുടെ സ്നേഹോപഹാരം ശ്രീ . പി. ജയകുമാറും നൽകി.യോഗ ടീച്ചേഴ്സ് ട്രെയിനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ.കെ.വി.ഗണേഷ്, പി.എൽ.ഉഷ, പി.നാരായണൻ, അനിൽകുമാർ ചുണ്ണംകുളം, പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.യോഗക്ലാസ്സിൽ പങ്കെടുത്തവർ അവരുടെ അനുഭവങ്ങളും പങ്കുവെച്ചു.ടി.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും ശ്യാം ലാലൂർ നന്ദിയും പറഞ്ഞു.

No comments