Breaking News

പരപ്പ തളീ ക്ഷേത്ര ഉത്സവം തുടങ്ങി എട്ടു ദിവസം തുടരുന്ന ഉത്സവം വിഷു ദിനത്തിൽ വിളക്കുപൂജയോടെ തുടങ്ങി


പരപ്പ: തളീ ക്ഷേത്രത്തിൽ എട്ടു ദിവസം തുടരുന്ന ഉത്സവം വിഷു ദിനത്തിൽ വിളക്കുപൂജയോടെ തുടങ്ങി. ഞായറാഴ്ച പകൽ സ്വാമി വിശ്വാനന്ദ സരസ്വതി നയിച്ച ഭഗവത് ഗീത സത്രം നടത്തി. രാത്രി 20 മുത്തുക്കുട സമർപ്പണവും ബാനം കോട്ടപ്പാറ ഭജന മന്ദിരം , കാരാട്ട് കരിഞ്ചാമുണ്ഡി ഗുളികൻ ദേവസ്ഥാനം, ബിരിക്കുളം പൊടവടുക്കും ചാമുണ്ഡേശ്വരി ക്ഷേത്രം മാതൃ സമിതികളുടെ തിരുവാതിര അവതരണമുണ്ടാകും.

17 ന് രാത്രികനകപ്പള്ളി വിഷ്ണു മൂർത്തി ദേവസ്ഥാനം മാതൃ സമിതിയുടെ കൈ കൊട്ടിക്കളിയും നാട്യ ധ്വനിയുടെ ശാസ്ത്രീയ നൃത്ത അരങ്ങും. 18 ന് രാത്രി കോൽക്കളിയും മഞ്ജീരധ്വനിയുടെ നൃത്തമഞ്ജരിയും.

19 ന് രാത്രി ടീം തുമ്പയുടെ കൈ കൊട്ടിക്കളി, ബളാൽ ഭഗവതി ക്ഷേത്രം മാതൃ സമിതിയുടെ തിരുവാതിര, നാട്യാഞ്ജലിയുടെ നാട്യ ലയം . 20 ന് രാത്രി ഗംഗ ഗുരു വായൂരിന്റെ വയലിൻ ഫ്യൂഷനും ശാസ്ത്രീയ നൃത്തവും മാതൃ സമിതിയുടെയും ബാലിക സമിതിയുടെയും കലാ പരിപാടികളും .

21 ന് 9.30 ന് കലവറ നിറയ്ക്കൽ, 11 ന് സ്വർണ ലാലൂരിന്റെ സംഗീത കച്ചേരി, വൈകുന്നേരം 5 ന് ആചാര്യ വരവേൽപ്പ്, രാത്രി നൃത്ത രൂപം, കൈ കൊട്ടിക്കളി, തിരുവാതിര, മഹിഷാസുര വധം യക്ഷഗാനം .

22 ന് പകൽ 8.30 ന് തളിത്തറയിൽ പൂജ,  9 ന് ശ്രീ ഭൂതബലി തുടർന്ന് അരയാൽത്തറയിൽ സോപാനപ്പടി - ഭണ്ഡാര സമർപ്പണവും സമൂഹ ഗീതാ പാരായണവും പ്രഭാഷണവും.

വൈകുന്നേരം 5 ന് തായമ്പക. രാത്രി എഴുന്നള്ളത്തും തിടമ്പ് നൃത്തവും.

No comments