Breaking News

രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം ; കുന്നുംകൈ ടൗണിൽ നടത്തിയ ജയ് ഭാരത് സത്യാഗ്രഹം ശ്രദ്ധേയമായി


കുന്നുംകൈ: കേന്ദ്ര സർക്കാരും ബിജെപിയും ബോധപൂർവം തകർക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈ ടൗണിൽ നടത്തിയ ജയ് ഭാരത് സത്യാഗ്രഹം ശ്രദ്ധേയമായി. സത്യാഗ്രഹം കെ പി സി സി മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയെയും നെഹ്‌റു കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്ന ബി ജെ പി യും സംഘപരിവാർ ശക്തികളും കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മാത്യു മണ്ണനാൽ അധ്യക്ഷനായിരുന്നു. ഡി സി സി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, സൈമൺ പള്ളത്തുകുഴി, അഡ്വ.സോജൻ കുന്നേൽ, ടി.വി.കുഞ്ഞിരാമൻ, സെബാസ്റ്റ്യൻ മാസ്റ്റർ, എ.ജയരാമൻ, ജോയി മാരൂർ, ജോയി കിഴക്കരക്കാട്ട്, മാത്യു വർക്കി, സി.ബാബു, പി.കെ.അബൂബക്കർ സംസാരിച്ചു. വി.കെ.രാജൻ നായർ സ്വാഗതവും അഡ്വ. മാത്യു നായ്ക്കoപറമ്പിൽ നന്ദിയും പറഞ്ഞു.

No comments