Breaking News

ചെറുപുഴ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു


ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സെവൻസ് സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (22) ആണ് കൊല്ലപ്പെട്ടത്. രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിൻ്റെ കൃഷിയിടത്തിലാണ് പുലർച്ചെ ആറ് മണിയോടെ എബിനെ പരിക്കേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.എബിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

No comments