Breaking News

കടുത്ത വേനൽ ; ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ കാര്യങ്കോട് പുഴയും വറ്റി വരണ്ടു


കമ്പല്ലൂർ : നീളംകൊണ്ട്‌ ജില്ലയിൽ രണ്ടാംസ്ഥാനത്തുള്ള കാര്യങ്കോട് പുഴ വറ്റിവരളുന്നു. മുൻകാലങ്ങളിൽ എല്ലാ മാസവും പുഴയിൽ കുളിക്കാനും കുടിക്കാനും വേണ്ടത്ര വെള്ളമുണ്ടായിരുന്നു. ഈ വർഷം ജനുവരി പകുതിയോടെ ഒഴുക്ക് നിലച്ചു. ഫെബ്രുവരി പകുതിയോടെ പുഴ വറ്റി. ആഴമുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്‌.ഈസ്റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകൾ, നാവിക അക്കാദമി എന്നിവിടങ്ങളിലേക്ക്‌ കുടിവെള്ളം പമ്പ് ചെയ്യുന്നത് കാര്യങ്കോട് പുഴയിൽ നിന്നാണ്. കാർഷികാവശ്യത്തിനായി പുഴയോരങ്ങളിലെ കർഷകരും വെള്ളം പുഴയിൽനിന്ന് പമ്പ് ചെയ്യാറുണ്ട്.

ആഴമുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. കുളിക്കാനും അലക്കാനും പുഴയെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ മലയോരത്തെ വെള്ളക്ഷാമം രൂക്ഷമാകും.പലയിടത്തും ഇപ്പോഴേ കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സ്ഥാപിച്ചത് ചെറുപുഴക്കടുത്ത് ആവുള്ളം കയത്തിലാണ്. ഇവിടെ ആഴമുള്ള പ്രദേശമായതിനാൽ വെള്ളം ലഭിക്കുന്നുണ്ട്.


No comments