Breaking News

വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂൺ ഇടിച്ചു തകർത്തു


വെള്ളരിക്കുണ്ട്: ഇന്ന് രാവിലെ വെള്ളരിക്കുണ്ട് തെക്കേ ബസാറിലാണ് അപകടം നടന്നത്. കുന്നുംകൈ പോയി തിരിച്ചു വരികയായിരുന്ന കുടുംബം സഞ്ചരിച്ച  കാറാണ് അപകടത്തിൽ പെട്ടത്. കക്കയം ക്ഷേത്രത്തിന് സമീപത്ത് മാവുള്ളാലിലേക്ക് തിരിയുന്ന റോഡിലേക്ക് ഇരുചക്രവാഹനം മുന്നറിയിപ്പില്ലാതെ തിരിച്ചപ്പോൾ പുറകിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്ത് നിന്നു. വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി. വളവിൽ അപകടം വിളിച്ച് വരുത്തുന്ന റോഡരികിലെ ഈ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ ഒട്ടേറെ തവണ ആവശ്യപ്പെട്ടതാണ്.

No comments