Breaking News

സർവ്വീസിൽ നിന്നും വിരമിച്ച വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ വിജയകുമാറിന് ബളാൽ എൻ എസ് എസ് കരയോഗം സ്വീകരണം നൽകി


വെള്ളരിക്കുണ്ട്: സർവ്വീസിൽ നിന്നും വിരമിച്ച വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിജയകുമാർ എം.പി ക്ക് ബളാൽ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കരയോഗം പ്രസിഡൻ്റ് കരിമണ്ണംവയൽ മാധവൻ നായർ അധ്യക്ഷനായ ചടങ്ങിൽ മധുസൂദനൻ നായർ സ്വാഗതം പറഞ്ഞു. വേണുഗോപാലൻ നായർ ഉപഹാര സമർപ്പണവും മാധവൻ നായർ പൊന്നാടയും നൽകി. വി മാധവൻ നായർ, കെ കുഞ്ഞമ്പുനായർ ചേവിരി നാരായണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ വിജയകുമാർ തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ചു.  എ.സുകുമാരൻ നായർ യോഗത്തിന് നന്ദിയും പറഞ്ഞു.

No comments